സ്ത്രീധനത്തിൻ്റെ പേരിൽ യുവതിയെ ഭർത്താവും ബന്ധുവും ചേർന്ന് ബലാത്സംഗത്തിനിരയാക്കി ‘മുത്തലാഖ്’ ചൊല്ലി. ഉത്തർപ്രദേശിലെ ഗോണ്ടയിലാണ് സംഭവം.പരാതിയെ തുടർന്ന് ഭർത്താവ് മുഹമ്മദ് അദ്നാനെ പോലീസ് അറസ്റ്റ് ചെയ്തു. കൂട്ടുപ്രതിയായ ബന്ധു ഒളിവിലാണ്.
ഗോണ്ടയിൽ താമസിക്കുന്ന പെൺകുട്ടിയെ ലഖ്നൗ സ്വദേശിയായ മുഹമ്മദ് അദ്നാൻ വിവാഹം കഴിച്ചു. സ്ത്രീധനം ആവശ്യപ്പെട്ട് അദ്നാൻ ദിവസവും ഭാര്യയെ മർദിക്കുകയും ഉപദ്രവിക്കുകയും ചെയ്യാറുണ്ടെന്നും യുവതി എസ്പിക്ക് നൽകിയ പരാതിയിൽ പറയുന്നു.
പീഡനം ചെറുത്തപ്പോൾ അദ്നാൻ മർദിക്കുകയും ‘മുത്തലാഖ്’ ചൊല്ലി വിവാഹമോചനം നേടുകയും ചെയ്തുവെന്ന് പൊലീസ് അറിയിച്ചു.
അക്രമത്തെത്തുടർന്ന് വളരെക്കാലമായി മാതൃവീട്ടിൽ താമസിച്ചു വരികയാണ് യുവതി. വീട്ടിൽ ഒറ്റയ്ക്കായപ്പോഴാണ് പ്രതികൾ പീഡിപ്പിച്ചതെന്നും യുവതി പറയുന്നു. ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും, പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ബന്ധുവിനായി തെരച്ചിൽ തുടരുകയാണ്