പാലക്കാട് : പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ ഇരുപതു കിലോ കഞ്ചാവുമായി കോട്ടയം സ്വദേശി അറസ്റ്റിൽ. താഴത്തങ്ങാടി നബീൽ മുഹമ്മദ് (25) ആണ് അറസ്റ്റിലായത്.
പാലക്കാട് ആർപിഎഫ് ക്രൈം ഇന്റലിജിൻസ് ബ്രാഞ്ചും എക്സൈസ് റേഞ്ചും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. വിശാഖപട്ടണത്തു നിന്നു ട്രെയിനിൽ പാലക്കാട്ടെത്തി കോട്ടയത്തേക്ക് ബസിൽ പോകുന്നതിനായി വരുന്പോളാണ് നബീൽ പിടിയിലാകുന്നത്.
എറണാകുളം, കോട്ടയം ജില്ലകൾ കേന്ദ്രീകരിച്ചു ചെറുകിട കഞ്ചാവ് കച്ചവടക്കാർക്ക് കമ്മീഷൻ വ്യവസ്ഥയിൽ കഞ്ചാവ് എത്തിച്ചു കൊടുക്കുന്ന പ്രധാന കണ്ണിയാണ് പിടിക്കപ്പെട്ടയാളെന്ന് പോലീസ് പറഞ്ഞു. പിടിച്ചെടുത്ത കഞ്ചാവിന് പൊതുവിപണിയിൽ പത്തുലക്ഷത്തോളം രൂപ വിലവരും.