ഗോമൂത്രം സംഭരിക്കാന്‍ പദ്ധതി ആരംഭിച്ച് ഛത്തീസ്ഗഡ് . പ്രാദേശിക ഉത്സവമായ ‘ഹരേലി’യോട് അനുബന്ധിച്ച് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ ആണ് ‘ഗോധൻ ന്യായ് യോജന’യ്ക്ക് കീഴില്‍ പുതിയ ലിറ്ററിന് നാല് രൂപ എന്ന നിരക്കില്‍ ഗോമൂത്രം സംഭരിക്കൽ പദ്ധതിക്ക് തുടക്കം കുറിച്ചത്. അഞ്ച് ലിറ്റര്‍ ഗോമൂത്രം 20 രൂപയ്ക്ക് ചന്ദ്ഖൂരിയിലെ നിധി സ്വയം സഹായ സംഘത്തിന് വിറ്റുകൊണ്ട് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ തന്നെ ആദ്യ വില്‍പ്പനക്കാരനായി. ഭൂപേഷ് ബാഗേലിന്റെ അഭ്യർത്ഥന പ്രകാരം നിധി സ്വയം സഹായ സംഘം ഈ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നല്‍കി.
രണ്ട് വര്‍ഷം മുമ്പാണ് ‘ഗോധൻ ന്യായ് യോജന’ പദ്ധതി ഛത്തീസ്ഗഡ് സര്‍ക്കാര്‍ ആരംഭിച്ചത്.പശുക്കളെ വളർത്തുന്നവർക്കും ജൈവ കർഷകർക്കും വരുമാനം നൽകാനും ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്താനും ലക്ഷ്യമിട്ട് ആണ്പദ്ധതി.ഗ്രാമവാസികളിൽ കിലോയ്ക്ക് രണ്ട് രൂപ എന്ന നിരക്കില്‍ ഛത്തീസ്ഗഡ് സര്‍ക്കാര്‍ ചാണകം വാങ്ങിയിരുന്നു.ഗോമൂത്രം ലിറ്ററിന് നാല് രൂപയ്ക്ക് വാങ്ങുന്ന ആദ്യത്തെ സംസ്ഥാനമാണ് ഛത്തീസ്ഗഡ്.