ആറുവർഷത്തിനുശേഷം താടിയെടുത്ത് കാർത്തി. കംഫർട്ട് സോണിൽ നിന്ന് പുറത്തുകടക്കുന്നത് വളരെ ഭയാനകമാണ്. എന്നാൽ ഒരിക്കൽ അത് ചെയ്താൽ പിന്നെ അത് അത്ര മോശമല്ല. ക്ളീൻ ഷേവ് ചെയ്ത ചിത്രത്തിനൊപ്പം താരം കുറിച്ചു. ദേവ്, കൈതി തുടങ്ങി നിരവധി സിനിമകളിൽ താടി വളർത്തിയ ലുക്കിലായിരുന്നു കാർത്തി പ്രത്യക്ഷപ്പെട്ടത്. നടന്റെ പുതിയ ലുക്ക് ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. പുതിയ ചിത്രത്തിനാണോ ഇതെന്നാണ് എല്ലാവർക്കും അറിയേണ്ടത്. മണിരത്നം സംവിധാനം ചെയ്ത പൊന്നിയൻ സെൽവനാണ് കാർത്തിയുടെ ഏറ്റവും പുതിയ ചിത്രം. സെപ്തംബർ 30നാണ് തിയേറ്ററുകളിൽ എത്തുന്നത്. വിരുമാൻ, സർദാർ എന്നിവയാണ് പുതിയ ചിത്രങ്ങൾ.