ജിതിൻ ലാൽ സംവിധാനം ചെയ്യുന്ന അജയന്റെ രണ്ടാം മോഷണം എന്ന ചിത്രത്തിൽ തെന്നിന്ത്യൻ താരം കൃതി ഷെട്ടി നായികയായി എത്തുന്നു. കൃതി ഷെട്ടിയുടെ മലയാള അരങ്ങേറ്റ ചിത്രം ആണ് അജയന്റെ രണ്ടാം മോഷണം. ഉപ്പേന എന്ന തെലുങ്ക് ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ കൃതി ഷെട്ടി ദ വാരിയർ എന്ന ചിത്രത്തിലൂടെയാണ് തമിഴ് പ്രവേശം നടത്തിയത്. സൂര്യയുടെ വണങ്കാൻ എന്ന പുതിയ ചിത്രത്തിൽ കൃതി ആണ് നായിക. അതേസമയം ബിഗ് ബഡ്ജറ്റിൽ ആഗസ്റ്റ് മാസത്തിൽ ചിത്രീകരണം ആരംഭിക്കുന്ന അജയന്റെ രണ്ടാം മോഷണത്തിൽ മണിയൻ, അജയൻ, കുഞ്ഞികേളു എന്നീ മൂന്നു കഥാപാത്രങ്ങളെ ടൊവിനോ തോമസ് അവതരിപ്പിക്കുന്നു.
1900, 1950, 1990 എന്നീ കാലഘട്ടങ്ങളിലാണ് കഥ നടക്കുന്നത്. ടൊവിനോ തോമസ് ആദ്യമായി ട്രിപ്പിൾ റോളിൽ എത്തുന്ന ചിത്രം കൂടിയാണ്. കളരിക്ക് ഏറെ പ്രാധാന്യമുള്ള ചിത്രമാണ് അജയന്റെ രണ്ടാം മോഷണം. എന്ന് നിന്റെ മൊയയ്തീൻ, കുഞ്ഞി രാമായണം, ഗോദ, കൽക്കി എന്നീ ചിത്രങ്ങളിൽ മുഖ്യ സഹ സംവിധാകയനായിരുന്നു ജിതിൻ ലാൽ. സുജിത് നമ്പ്യാർ രചന നിർവഹിക്കുന്നു. തമിഴിൽ കന തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങൾക്ക് സംഗീതം ഒരുക്കിയ ദിബു നൈനാൻ തോമസാണ് സംഗീത സംവിധാനം. പ്രോജക്ട് ഡിസൈൻ : ബാദുഷ. യു.ജി. എം എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഡോ. സഖറിയ തോമസും ശ്രീനാഥും ചേർന്നാണ് നിർമ്മാണം. പി.ആർ.ഒ പി.ശിവപ്രസാദ്.കണ്ണൂർ, വയനാട് എന്നിവിടങ്ങളാണ് ലൊക്കേഷൻ.