ക്രമക്കേട് നടന്ന കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കിലെ നിക്ഷേപകരുടെ പണം തിരികെ നല്‍കുന്നതിനായി പ്രത്യേക പാക്കേജ് കൊണ്ടുവരുമെന്ന് സഹകരണ മന്ത്രി വി എന്‍ വാസവന്‍. നാലര ലക്ഷം രൂപ നിക്ഷേപകര്‍ക്ക് തിരികെ നല്‍കിയിട്ടുണ്ട്. ബാക്കി തുക കൂടി നല്‍കാന്‍ സഹായിക്കുന്ന രൂപത്തില്‍ കേരള ബാങ്കില്‍ നിന്ന് സ്പെഷ്യല്‍ ഓവര്‍ഡ്രാഫ്റ്റ് കൊടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അതോടൊപ്പം തന്നെ നിക്ഷേപ ഗ്യാരന്റി ബോര്‍ഡില്‍ നിന്നും റിസ്‌ക് ഫണ്ടില്‍ നിന്നും സഹായം നല്‍കുമെന്നു മന്ത്രി പറഞ്ഞു.സഹകരണ ബാങ്ക് നിക്ഷേപം സുരക്ഷിതമാക്കാന്‍ നിക്ഷേപ ഗാരണ്ടി ബോര്‍ഡ് പുന: സംഘടിപ്പിക്കും.
കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിക്ഷേപിച്ച തുക തിരികെ കിട്ടാത്തതിനാല്‍ വിദഗ്ധ ചികില്‍സ തേടാനാകാതെ നിക്ഷേപക മരിച്ച സംഭവം അന്വേഷിക്കുമെന്നും സഹകരണ മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. കരുവന്നൂര്‍ ബാങ്കില്‍ 30ലക്ഷം രൂപ നിക്ഷേപമുള്ള ഫിലോമിനയാണ് ചികില്‍സാ ആവശ്യത്തിന് പണം ഇല്ലാത്തതിനാല്‍ മരിച്ചത്. ബാങ്കിലെ പണം തിരികെ ആവശ്യപ്പെട്ട് പലതവണ ബാങ്കിനെ സമീപിച്ചപ്പോഴും വളരെ മോശം ഇടപെടലാണ് ഉണ്ടായതെന്ന് ഫിലോമിനയുടെ ഭര്‍ത്താവ് ആരോപിച്ചിരുന്നു.