തിരുവനന്തപുരം: എ ആർ ക്യാമ്പിൽ പൊലീസുകാരുടെ തമ്മിലടി. തിരുവനന്തപുരം നന്ദാവനം എ ആർ ക്യാമ്പിലാണ് പൊലീസുകാർ പരസ്പ്പരം ഏറ്റുമുട്ടിയത്. മദ്യപാനത്തെ തുടർന്നുള്ള തർക്കമാണ് തമ്മിലടിയിൽ കലാശിച്ചതെന്നാണ് വിവരം.
ഡ്യൂട്ടിക്കിടെ തല്ലുണ്ടാക്കിയ പൊലീസുകാർക്കെതിരെ കേസെടുത്തിട്ടുണ്ട്. സിപിഒ മാരായ ഷാജി, ലാൽ കുമാർ എന്നിവർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.