പൃഥ്വിരാജ്- ഷാജി കൈലാസ് കൂട്ടുകെട്ടിലെത്തിയ കടുവ സിനിമയിലെ പാലാ പള്ളി എന്ന പാട്ട് ഇപ്പോൾ ട്രെൻഡിങ്ങാണ് .സന്തോഷ് വര്‍മ്മ, ശ്രീഹരി തറയില്‍ എന്നിവർ വരികളെഴുതിയ ഗാനം ആലപിച്ചിരിക്കുന്നത് അതുല്‍ നറുകരയാണ്.
ഇപ്പോൾ കടുവയിലെ പാട്ടിനെക്കുറിച്ച് സോഷ്യൽമീഡിയയിൽ പങ്കുവയ്ക്കപ്പെടുന്ന ഒരു പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. മലബാറിലെ പുലയ സമുദായക്കാര്‍ മരണാനന്തര ചടങ്ങായ ‘കൂളിയൂട്ട്’ ല്‍ പാടുന്ന പാട്ടാണ് ആയേ ദാമാലോ എന്ന പാട്ടെന്ന് ചൂണ്ടിക്കാട്ടി രാഹുല്‍ സനല്‍ എഴുതിയ കുറിപ്പാണ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കപെടുന്നത്.
ഈ പാട്ടിനെ വരികള്‍ മാറ്റി സവര്‍ണ ക്രിസ്ത്യന്‍ പാട്ടാക്കിയാണ് കടുവയില്‍ അവതരിപ്പിച്ചിരിക്കുന്നത്. കാലങ്ങള്‍ കഴിയുമ്പോള്‍ ഇത് ഒരു ക്രിസ്ത്യന്‍ പാട്ടായി ആയിരിക്കും അറിയപ്പെടാന്‍ പോകുന്നത്. ഇത് കാരണം അടിസ്ഥാന വര്‍ഗ്ഗത്തിന്റെ കലയും സംസ്‌കാരവും അതിന്റെ ഈണം മാത്രം നില നിര്‍ത്തി കാലാവശേഷമാകും എന്നാണ് കുറിപ്പ്.
ഫേസ്ബുക് കുറിപ്പ്
കടുവയിലെ ‘പാലാ പള്ളി’ പാട്ടിനെ കുറിച്ച് ചര്‍ച്ചകളും വിവാദങ്ങളും തുടരുകയാണ്.
മലബാറിലെ പുലയ സമുദായക്കാര്‍ മരണാനന്തര ചടങ്ങായ ‘കൂളിയൂട്ട്’ ല്‍ പാടുന്ന പാട്ടാണ് ആയേ ദാമാലോ എന്ന പാട്ട്. ഈ പാട്ടിനെ വരികള്‍ മാറ്റി സവര്‍ണ ക്രിസ്ത്യന്‍ പാട്ടാക്കിയാണ് കടുവയില്‍ അവതരിപ്പിച്ചിരിക്കുന്നത്. കാലങ്ങള്‍ കഴിയുമ്പോള്‍ ഇത് ഒരു ക്രിസ്ത്യന്‍ പാട്ടായി ആയിരിക്കും അറിയപ്പെടാന്‍ പോകുന്നത്. ഇത് കാരണം അടിസ്ഥാന വര്‍ഗ്ഗത്തിന്റെ കലയും സംസ്‌കാരവും അതിന്റെ ഈണം മാത്രം നില നിര്‍ത്തി കാലാവശേഷമാകും.മുന്‍പ് ‘അത്തിന്തോം തിന്തിന്തോം ‘ എന്ന നാടന്‍പാട്ട് മലയാളിയായ ഒരു നാടന്‍പാട്ട് ഗവേഷകനില്‍ നിന്ന് കണ്ടെത്തി, പിന്നീട് ചന്ദ്രമുഖി എന്ന ചിത്രത്തില്‍ സ്വന്തം ട്യൂണ്‍ ആയി ഉള്‍പ്പെടുത്തിയത് വിദ്യാസാഗര്‍ ആണ്. മറിയാമ്മ ചേട്ടത്തി എന്ന കലാകാരിയില്‍ നിന്ന് ഈ ഗാനം കണ്ടെത്തിയ ഗായകനെ കൊണ്ട് പാടിക്കാം എന്നു പറഞ്ഞ് ട്യൂണ്‍ എല്ലാം മോഡിഫൈ ചെയ്തതിന് ശേഷം എസ്.പി യെ കൊണ്ടാണ് പാടിപ്പിച്ചത്. പിന്നീട് കേസ് ആയി. അവസാനം രജനികാന്ത് ഇടപെട്ടാണ് വിഷയം തീര്‍ത്തത്. (ആ ഗായകന്‍ ഈ പോസ്റ്റിന് താഴെ പ്രതികരിക്കും എന്ന് പ്രതീക്ഷിക്കുന്നു)
കടുവയിലെ പാട്ടിന്റെ ഒറിജിനല്‍ വേര്‍ഷന്‍ യൂട്യൂബില്‍ കണ്ടതിന് ശേഷം പലരും അതിന്റെ വരികള്‍ ചോദിച്ച് മെസേജ് അയച്ചിരുന്നു. ഒറിജിനല്‍ കൂളിയൂട്ട് ചടങ്ങിലെ പാട്ടിന്റെ വരികള്‍ ഇതാണ്.
‘അയ്യാലയ്യ പടച്ചോലേ …
ഈരാന്‍ ചുമ്മല ചാളേന്ന്
ഈരാന്‍ ചുമ്മല ചാളേന്ന്
ഒരയ്യന്‍ തല വലി കേള്‍ക്കുന്ന … (2)
ദേശം നല്ലൊരു ചെമ്മാരീ
മരുത്തന്‍ മാരന്‍ കര്‍ത്ത്യല്ലാ…
ആയേ …. ദാമോലോ …..
ഈശരന്‍ പൊന്‍ മകനോ(2)
ആയേ…
ദാമോലോ…
അത്തി മലക്ക് പോന്നാ…
ആയേ ….. ദാമോലോ…
താളി മലക്ക് പോന്നാ…
ആയേ….
ദാമോലോ…
വലം കൈ താളിടിച്ചേ…
ആയേ…
ദാമോലോ…
ഇടം കൈ താളിടിച്ചേ…
ആയേ…
ദാമോലോ…
വണ്ണാറകൂടു കണ്ടേ…
ആയേ…
ദാമോലോ…
വയ്യോട്ട് ചാടണല്ലോ…