പ്രസവത്തെ തുടർന്ന് യുവതി മരിച്ചതിന് പിന്നാലെ കുട്ടിയും മരിച്ചു.കൊല്ലം അഷ്ടമുടി സഹകരണ ആശുപത്രിയിലെ ചികിത്സാ പിഴവാണ് മരണകാരണം ആരോപണം. മൈലക്കാട് സ്വദേശി വിപിന്റെ ഭാര്യ ഹർഷ കഴിഞ്ഞ ദിവസമാണ് മരിച്ചത്. കുട്ടിയെയും അമ്മയെയും മറ്റൊരു ആശുപത്രിയിലേക്ക് എത്തിക്കാൻ ആംബുലൻസ് വൈകിയതിനെതിരെയും ആരോപണം ഉയരുന്നുണ്ട്.
പ്രസവത്തിന് തൊട്ടുമുമ്പ് യുവതിയുടെ ആരോഗ്യനില മോശമായിരുന്നു. ഇതേ തുടര്‍ന്ന് ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തു. ആരോഗ്യസ്ഥിതി മോശമായതിനെത്തുടര്‍ന്ന് കൊല്ലത്തെ തന്നെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടയിൽ യുവതി മരിച്ചു. ആശുപത്രിയുടെ ചികിത്സാ പിഴവാണ് മരണകാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം. യുവതിയുടെ ആരോഗ്യനില മോശമായിട്ടും ഡോക്ടര്‍മാർ ആദ്യം വിവരം മറച്ചുവച്ചുവെന്നും കുടുംബം പറയുന്നു.