വിവാഹ വാർത്ത നിഷേധിച്ച് രംഗത്തുവന്നതിനു പിന്നാലെ താൻ വിവാഹം കഴിക്കുന്നില്ലെന്ന് വെളിപ്പെടുത്തി നിത്യ മേനോൻ. മലയാളത്തിലെ ഒരു പ്രമുഖ നടനുമായി നിത്യയുടെ വിവാഹം നടക്കാൻ പോകുന്നുവെന്ന് ദിവസങ്ങൾക്കു മുൻപ് സമൂഹമാദ്ധ്യമത്തിൽ വാർത്ത പ്രചരിച്ചിരുന്നു. അത് നിഷേധിച്ചു നിത്യ രംഗത്തുവരികയും ചെയ്തു. എന്നാൽ ഇപ്പോൾ വീഡിയോ പങ്കുവച്ചാണ് നിത്യ തന്റെ പുതിയ തീരുമാനം അറിയിച്ചത്. വിവാഹം കഴിക്കുന്നില്ലെന്ന് നേരിട്ട് പറയാൻ വേണ്ടി ഈ അവസരം ഉപയോഗിക്കുന്നു. വാർത്തയിൽ പറയുന്നതുപോലൊരു വ്യക്തിയുമില്ല. വിവാഹം സംഭവിക്കാൻ പോകുന്നില്ല. ബോറടിച്ച ഒരാൾ എഴുതിയ വാർത്ത മാത്രമാണത്. ഒരു നിർമ്മിത ലേഖനം. ഞാൻ അഭിനയത്തിൽ നിന്ന് ഇടവേള എടുക്കാൻ പോവുന്നു. സുഖം പ്രാപിക്കാൻ എനിക്ക് ആ സമയം ആവശ്യമാണ്. ഒരു യന്ത്രമനുഷ്യനെപ്പോലെ തുടർച്ചയായി, അല്ലെങ്കിൽ യാന്ത്രികമായി പ്രവർത്തിക്കാൻ എനിക്ക് ഒരിക്കലും കഴിയില്ല. അല്പം യാത്ര ചെയ്യാമെന്ന തീരുമാനത്തിലാണ്. പിന്നെ തിരിച്ചുവന്നു അഭിനയിക്കാം. എന്റെ വിവാഹ പരിപാടികൾ ക്രമീകരിക്കാൻ എനിക്ക് ഇനി കോളുകൾ ആവശ്യമില്ല. കാരണം അതു നടക്കാൻ പോവുന്നില്ല. നിത്യ മേനോൻ പറഞ്ഞു.