ദുൽഖർ സൽമാൻ നായകനായി എത്തുന്ന സീതാരാമം ആഗസ്റ്റ് 5ന് റിലീസ് ചെയ്യും. എന്നാൽ സീതാരാമം തന്റെ അവസാന പ്രണയ ചിത്രമായിരിക്കുമെന്ന് ദുൽഖർ. പ്രണയ നായകൻ എന്ന വിളി തനിക്ക് മടുത്തെന്നും ഇനി പ്രണയ ചിത്രങ്ങൾ ചെയ്യുന്നില്ലെന്നും തീരുമാനിച്ചപ്പോഴാണ് സീതാരാമം വരുന്നത്. കഥ അത്ര മനോഹരമായതിനാൽ വേണ്ടെന്ന് വയ്ക്കാൻ തോന്നിയില്ല. എന്നാൽ ഇത് തന്റെ അവസാന പ്രണയ ചിത്രമായിരിക്കുമെന്ന് സീതാരാമത്തിന്റെ ഓഡിയോ ലോഞ്ചിനിടെ ദുൽഖർ പറഞ്ഞു. പ്രണയ കഥകളുടെ പ്രിയ സംവിധായകൻ ഹനു രാഘവപുടി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മൃണാൽ താക്കൂർ ആണ് ദുൽഖറിന്റെ നായിക. തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിൽ ഒരേസമയം ചിത്രം റിലീസ് ചെയ്യും.