അമ്പരപ്പിക്കുന്ന മേക്കോവർ നടത്തി മെലിഞ്ഞ് കൂടുതൽ സുന്ദരിയായി ഖുശ്ബു. 15 കിലോ ശരീരഭാരം ആണ് വർക്കൗട്ടിലൂടെ ഖുശ്ബു കുറിച്ചത്.ദൃഢ നിശ്ചയമുള്ള ഒരു സ്ത്രീയെ ഒരിക്കലും വില കുറച്ചുകാണരുത് എന്ന അടിക്കുറിപ്പോടെ പുതിയ ചിത്രങ്ങൾ ഖുശ്ബു സമൂഹമാധ്യമത്തിൽ പങ്കുവച്ചു. ദിവസവും രണ്ടുമണിക്കൂറാണ് വർക്കൗട്ട്. ഡയറ്റ് പാലിച്ചു. താൻ വർക്കൗട്ട് ചെയ്യാൻ തുടങ്ങുമ്പോൾ 93 കിലോ ആയിരുന്നെന്നും ഇപ്പോൾ 79 കിലോ ആയെന്നും ഇനിയും പത്തുകിലോ കുറച്ച് 69 ൽ എത്തുകയാണ് ലക്ഷ്യമെന്നും ഖുശ്ബു കുറച്ചുമാസങ്ങൾക്കുമുൻപ് പറഞ്ഞിരുന്നു. ഖുശ്ബുവിന്റെ മേക്കോവർ ചിത്രങ്ങൾ സമൂഹ മാധ്യമത്തിൽ തരംഗമാവുന്നു.