കങ്കണ റണാവത്ത് സംവിധാനം ചെയ്യുന്ന ചിത്രം എമർജൻസിയിൽ മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയായി വേഷമിടുന്നത് ശ്രേയസ് തൽപാഡെയാണ്. ചിത്രത്തിൽ ഇന്ദിരാഗാന്ധിയായി കങ്കണയും ജയപ്രകാശ് നാരായണനായി അനുപം ഖേറും വേഷമിടും.
“ഏറ്റവും പ്രിയപ്പെട്ട, ദർശനമുള്ള, യഥാർത്ഥ രാജ്യസ്‌നേഹി, ബഹുജനങ്ങളുടെ മനുഷ്യൻ… സന്തോഷവും അഭിമാനവുമാണ് ഈ വേഷം എനിക്ക് ലഭിച്ചതിൽ, ചിത്രത്തിൽ ഭാരതരത്‌ന അടൽ ബിഹാരി വാജ്‌പേയി ജി.ആയി ഞാൻ പ്രതീക്ഷകൾക്ക് അനുസൃതമായി ജീവിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. #എമർജൻസിയുടെ സമയമാണിത്! ഗണപതി ബാപ്പ മോറിയ“ എന്ന് ചിത്രത്തിന്റെ പോസ്റ്റർ പങ്കുവെച്ചുകൊണ്ട്, തൽപാഡെ ട്വീറ്റ് ചെയ്തു.
Honoured & Happy to play one of the most Loved, Visionary, a true patriot & Man of the masses…Bharat Ratna Atal Bihari Vajpayee ji. I hope I live up to the expectations.
It’s time for #Emergency!
Ganpati Bappa Morya 🙏 pic.twitter.com/kJAxsXNeBd
— Shreyas Talpade (@shreyastalpade1) July 27, 2022
“കങ്കണ റണാവത്ത് സംവിധാനം ചെയ്ത് നിർമ്മിക്കുന്ന ചിത്രമാണ് എമർജൻസി. ഒരു ബഹുമുഖ നടനായ ശ്രേയസ് തൽപാഡെയെ ബോർഡിൽ ഉൾപ്പെടുത്താൻ സാധിച്ചതിൽ ഞങ്ങൾക്ക് ഭാഗ്യമുണ്ട്. അടൽ ബിഹാരി വാജ്‌പേയിയുടെ വേഷത്തിലെ അദ്ദേഹത്തിന്റെ പ്രകടനം അവിസ്മരണീയമായ ഒന്നായിരിക്കുമെന്ന് എനിക്ക് വ്യക്തിപരമായി തോന്നുന്നു. ഈ സുപ്രധാന വേഷം ചെയ്യാൻ അദ്ദേഹത്തെപ്പോലെ ശക്തനായ ഒരു നടനെ ലഭിച്ചത് ഞങ്ങളുടെ ഭാഗ്യമാണ് “എന്നാണ് കങ്കണ റണാവത്ത് പറഞ്ഞത്.