മസ്കത്ത്: ഒമാനില്‍ നിയന്ത്രണമുള്ള ലഹരി ഗുളികകളുമായെത്തിയ യുവാവ് അറസ്റ്റിലായി. മസ്‍കത്ത് അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ വെച്ച് കസ്റ്റംസ് അധികൃതരാണ് ഗുളികകള്‍ പിടികൂടിയത്. ലഗേജിനുള്ളില്‍ നിന്ന് ലഹരി ഗുളികകളുടെ വന്‍ശേഖരം കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു.
ലഹരി ഗുളികകളായ ട്രമഡോള്‍ (Tramadol) , ലാബ്രിക്സ് (Labrix), പ്രസോലാം (Prazolam) എന്നിവയാണ് ബാഗേജിലുണ്ടായിരുന്നത്. ഇയാള്‍ക്കെതിരെ തുടര്‍ നടപടികള്‍ സ്വീകരിച്ചതായും മസ്കത്ത് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് കസ്റ്റംസ് പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു.