കോട്ടയം: മെഡിക്കൽ കോളജ് ആശുപത്രി വളപ്പിൽ കാറിനുള്ളിൽ യുവാവിന്റെ മൃതദേഹം പൊള്ളലേറ്റ നിലയിൽ കണ്ടെത്തി. ഇടുക്കി കീരുത്തോട് മൂലേരിൽ അഖിലിനെയാണ് (31) ദേഹമാസകലം പൊള്ളലേറ്റ പാടുകളുമായി കാറിനുള്ളിൽ കണ്ടെത്തിയത്.
പിതാവിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് അമ്മയോടൊപ്പം ആശുപത്രിയിൽ എത്തിയതായിരുന്നു അഖില്‍. ആശുപത്രിയിൽ എത്തിയ മകനെ കാണാതായതിനെ തുടർന്നു തിരക്കി നടന്ന അമ്മയാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി വളപ്പിനുള്ളിൽ നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ മകനെ കണ്ടെത്തിയത്.
തുടർന്ന് സെക്യൂരിറ്റി ജീവനക്കാരും ആംബുലൻസ് ജീവനക്കാരും ചേർന്നു വിവരം ഗാന്ധിനഗർ പൊലീസിൽ അറിയിച്ചു. ഗാന്ധിനഗർ എസ്എച്ച്ഒ കെ.ഷിജിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് എത്തി കാറിന്റെ ലോക്ക് തകർത്ത് മൃതദേഹം പുറത്തെടുത്തു.
പോസ്റ്റ്‌മോർട്ടം, ഇൻക്വസ്റ്റ് അടക്കമുള്ള നടപടികൾക്കായി മൃതദേഹം അത്യാഹിത വിഭാഗത്തിലേക്കു മാറ്റി.