സ്റ്റൈലിഷ് ലുക്കുള്ള അന്നബെന്നിന്റെ ചിത്രം ഏറ്റെടുത്തു ആരാധകർ. ചിത്രത്തിൽ അന്ന മാസ് എന്നാണ് ആരാധകരുടെ കമന്റ്. ഇടവേളയ്ക്കു ശേഷം അന്ന ബെൻ സമൂഹമാദ്ധ്യമത്തിൽ പങ്കുവയ്ക്കുന്ന ചിത്രങ്ങളാണ്. അതിനാൽ ചിത്രങ്ങൾക്ക് വൻ സ്വീകാര്യത ലഭിക്കുകയും ചെയ്തു. കുമ്പളങ്ങി നൈറ്റ്‌സ് സിനിമയിൽ ബേബിമോൾ എന്ന കഥാപാത്രമായി എത്തി പ്രേക്ഷകരുടെ മികച്ച സ്വീകാര്യത ലഭിച്ച താരമാണ് അന്ന. മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചിട്ടുണ്ട്. ഹെലൻ, കപ്പേള, സാറാസ്, നാരദൻ എന്നീ ചിത്രങ്ങളിലും ശ്രദ്ധേയ അഭിനയം കാഴ്ചവച്ചു. റോഷൻ മാത്യുവിനൊപ്പം അഭിനയിച്ച നൈറ്റ് ഡ്രൈവ് ആണ് അവസാനം റിലീസ് ചെയ്ത ചിത്രം. പൃഥ്വിരാജ്, ആസിഫ് അലി, അപർണ ബാലമുരളി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കാപ്പ ആണ് പുതിയ ചിത്രം.