രാജ്യസഭയിൽ കേരളത്തിൽ നിന്നുള്ള മൂന്ന് എംപിമാർ അടക്കം 19 പേരെ സസ്‌പെൻഡ് ചെയ്തു. നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ചതിനെ തുടർന്നാണ് സസ്പെൻഷൻ. നേരത്തെ രമ്യ ഹരിദാസ് അടക്കം നാല് പേരെ സസ്പെൻഡ് ചെയ്തിരുന്നു. ഇവരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു പ്രതിപക്ഷ പ്രതിഷേധം.
സഭാ സമ്മേളന കാലാവധി കഴിയും വരെയാണ് സസ്‌പെൻഷൻ. 11 മണിയോടെ രാജ്യസഭയുടെ നടുക്കളത്തിൽ പ്രതിഷേധമുണ്ടായി. ഇതോടെ സഭ ചേരുന്നത് നിർത്തിവെച്ചു. പിന്നീട് 12 മണിക്ക് സഭ വീണ്ടും ചേർന്നപ്പോഴും എംപിമാർ പ്രതിഷേധിച്ചു. ഈ സാഹചര്യത്തിലാണ് നടപടിയുണ്ടായത്.
ഡിഎംകെ എംപി കനിമൊഴി, തൃണമൂൽ എംപിമാരായ സുഷ്മിത ദേവ്, ഡോള സെൻ, ശാന്തനു സെൻ, കേരളത്തിൽ നിന്നുള്ള സിപിഎം, സിപിഐ എംപിമാരായ എഎ റഹീം, വി ശിവദാസൻ, പി സന്തോഷ് കുമാർ എന്നിവരും സസ്പെൻഡ് ചെയ്യപ്പെട്ട എംപിമാരിൽ ഉൾപ്പെടുന്നു.
നേരത്തെ ടിഎൻ പ്രതാപൻ, രമ്യ ഹരിദാസ്, മാണിക്കം ടാഗോര്‍, ജ്യോതി മണി എന്നിവരെ സസ്‌പെൻഡ് ചെയ്തിരുന്നു.