ന്യൂഡല്‍ഹി: രാജ്യത്തിനും സമൂഹത്തിനും മുകളില്‍ പ്രതിപക്ഷത്തിന് അവരുടെ രാഷ്ട്രീയ താല്‍പര്യമാണ് വലുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വികസനപ്രവര്‍ത്തനങ്ങളെ രാഷ്ട്രീയത്തിന്‍റെ പേരില്‍ തടസ്സപ്പെടുത്തുന്നു. സമാജ് വാദി പാർട്ടി മുൻ രാജ്യസഭാംഗം ഹർമോഹൻ സിംഗ് യാദവിന്റെ പത്താം ചരമവാർഷിക പരിപാടിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
സർക്കാർ എടുത്ത തീരുമാനങ്ങൾ പലപ്പോഴും നടപ്പിലാക്കാൻ കഴിയാതെ വന്നു. അധികാരത്തിലെത്തിയ സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് പ്രതിപക്ഷം എപ്പോഴും തടസ്സം നിൽക്കുകയായിരുന്നു. ഇത് രാജ്യത്തെ പൗരന്മാർ ഇഷ്ടപ്പെടുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
”സർക്കാർ ചില തീരുമാനങ്ങളെടുത്ത് അത് നടപ്പിലാക്കാൻ മുതിരുമ്പോൾ പ്രതിപക്ഷം അതിനെ എതിർക്കുന്നു, സാധാരണക്കാരായ ജനങ്ങളുടെ അഭിലാഷങ്ങൾക്ക് മുകളിൽ പ്രതിപക്ഷം അവരുടെ രാഷ്ട്രീയ താൽപ്പര്യങ്ങൾക്ക് മുൻഗണന നൽകുന്നു, അതാണിപ്പോൾ രാജ്യം സാക്ഷ്യം വഹിക്കുന്നത്” – പ്രധാനമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യത്തിന് ശേഷം ആദ്യമായി, ഗോത്ര സമൂഹത്തിൽ നിന്നുള്ള ഒരു സ്ത്രീ രാജ്യത്തെ നയിക്കാൻ പോകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.