പ്രണയകഥകളുടെ മാസ്റ്റർ ഹനു രാഘവപുടി ദുൽഖർ സൽമാനെ നായകനാക്കി സംവിധാനം ചെയ്യുന്ന സീതാരാമം ആഗസ്റ്റ് അഞ്ചിന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. ലഫ്റ്റനന്റ് റാമിന്റെ പ്രണയകഥ പറയുന്ന ചിത്രത്തിൽ റാമായി ദുൽഖർ സൽമാനാണെത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി റാമിന് കത്തെഴുതാൻ അവസരമൊരുക്കുകയാണ് അണിയറ പ്രവർത്തകർ. നിങ്ങൾ എഴുതിയ കത്ത് #SitaRamamMalayalam Movie #LetterToLieutenantRam #WayfarerFilms എന്നീ ഹാഷ്ടാഗുകളോട് കൂടി സോഷ്യൽ മീഡിയയിൽ പങ്ക് വയ്ക്കുക. വിജയികൾക്ക് ലഫ്റ്റനന്റ് റാമിനെ അഥവാ ദുൽഖർ സൽമാനെ നേരിൽ കാണാനും സമ്മാനങ്ങൾ നേടാനും അവസരമുണ്ട്.
സ്വപ്ന സിനിമയുടെ കീഴിൽ അശ്വിനി ദത്താണ് ചിത്രം നിർമ്മിക്കുന്നത്. വൈജയന്തി മൂവീസ് അവതരിപ്പിക്കുന്ന ചിത്രം തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിൽ ഒരേ സമയം റിലീസ് ചെയ്യും. ദുൽഖറിന്റെ പ്രണയജോഡിയായി മൃണാൽ താക്കൂർ എത്തുന്നു. രശ്മിക മന്ദാനയും പ്രധാനവേഷത്തിലുണ്ട്. സുമന്ത്, ഗൗതം മേനോൻ, പ്രകാശ് രാജ്, തരുൺ ഭാസ്‌ക്കർ, ശത്രു, ഭൂമിക ചൗള, രുക്മിണി വിജയ് കുമാർ, സച്ചിൻ ഖേദേക്കർ, മുരളി ശർമ്മ, വെണ്ണേല കിഷോർ തുടങ്ങിയവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ ഛായാഗ്രഹണം പി.എസ്. വിനോദ്, ശ്രേയസ് കൃഷ്ണ. സംഗീതം വിശാൽ ചന്ദ്രശേഖറും എഡിറ്റിംഗ് വെങ്കിടേശ്വര റാവുവും നിർവഹിക്കുന്നു.പ്രൊഡക്ഷൻ ഡിസൈൻ സുനിൽ ബാബു, കലാസംവിധാനം വൈഷ്ണവി റെഡ്ഡി, ഫൈസൽ അലി ഖാൻ; കോസ്റ്റ്യൂം ഡിസൈനർ ശീതൾ ശർമ്മ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഗീതാ ഗൗതം, പി.ആർ.ഒ. ആതിര ദിൽജിത്.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FDQSalmaan%2Fposts%2F597987691685937&show_text=true&width=500