കഴിഞ്ഞ അഞ്ച് വർഷമായി ഏറ്റവും ഉയർന്ന നികുതിദായകൻ എന്ന പദവി അക്ഷയ് കുമാർ നിലനിർത്തിയിരിക്കുകയാണ്. ഇതോടെ വിനോദ വ്യവസായത്തിൽ നിന്ന് ഏറ്റവും അധികം നികുതി നൽകുന്ന നികുതി ദായകൻ അക്ഷയ് കുമാർ തന്നെയാണ് .ആദായ നികുതി വകുപ്പ് താരത്തിന് സമ്മാൻ പത്ര എന്ന ബഹുമതി സർട്ടിഫിക്കറ്റും നൽകി.
അക്ഷയ് കുമാർ ചിത്രീകരണത്തിലായതിനാൽ, ആദായനികുതി വകുപ്പിന്റെ ഓണർ സർട്ടിഫിക്കറ്റ് അക്ഷയ് കുമാറിന് വേണ്ടി അദ്ദേഹത്തിന്റെ ടീം സ്വീകരിച്ചു. കഴിഞ്ഞ അഞ്ച് വർഷമായി ഇന്ത്യയിലെ ഏറ്റവും വലിയ നികുതിദായകരിൽ ഈ നടൻ സ്ഥിരമായി ഉൾപ്പെട്ടിരിക്കുകയാണ്.
ടിനു ദേശായിയ്‌ക്കൊപ്പം യുകെയിൽ സിനിമാ ചിത്രീകരണത്തിലാണ് അക്ഷയ് കുമാർ ഇപ്പോൾ. സാമ്രാട്ട് പൃഥ്വിരാജാണ് അക്ഷയ് കുമാർ ഒടുവിൽ അഭിനയിച്ച ചിത്രം. പക്ഷെ ബോക്സ് ഓഫീസിൽ വിജയം നേടാനായില്ല ഇതിന്.