യുപിയിൽ ബസപകടത്തില്‍ എട്ടുപേര്‍ മരിച്ചു.നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. യുപി പൂര്‍വാഞ്ചല്‍ എക്സ്പ്രസ് വേയില്‍ രണ്ട് ഡബിള്‍ ഡെക്കര്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ചായിരുന്നു അപകടം. തിങ്കളാഴ്ച പുലര്‍ച്ചെ ലോനി കത്ര പോലീസ് സ്റ്റേഷന്‍ പരിധിയിലെ നാരായണ്‍ പുര്‍ ഗ്രാമത്തിന് സമീപമാണ് അപകടം നടന്നത്.
ബിഹാറില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോവുകയായിരുന്ന ബസുകളാണ് കൂട്ടിയിടിച്ചത്. ബസുകളിലൊന്ന് പെട്ടെന്ന് നിര്‍ത്തിയപ്പോള്‍ വേഗത്തില്‍ വന്ന രണ്ടാമത്തെ ബസ് കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റവരെ ചികിത്സയ്ക്ക് ശേഷം ലഖ്നൗ ട്രോമ സെന്ററിലേക്ക് മാറ്റി.
ഉന്നത ഉദ്യോഗസ്ഥരും ബരാബങ്കി പോലീസിന്റെ ഒരു സംഘം അപകടസ്ഥലത്തേക്ക് എത്തിയിരുന്നു. അപകടത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദുഃഖം രേഖപ്പെടുത്തുകയും കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്തു.