ക്വീൻ, ലൂസിഫർ, പ്രേതം 2 തുടങ്ങി നിരവധി സിനിമകളിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് സാനിയ ഇയ്യപ്പൻ. തന്റെ പുതിയ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ നടി ഇൻസ്റ്റഗ്രാമിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അത്തരത്തിൽ തായ്‌ലന്റിൽ വെക്കേഷൻ ആഘോഷിക്കുന്ന നടിയുടെ ചിത്രങ്ങൾ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ബ്യൂട്ടിഫുൾ, ഹോട്ട് തുടങ്ങി നിരവധി കമന്റുകളാണ് ചിത്രത്തിന് വന്നുകൊണ്ടിരിക്കുന്നത്. ബിക്കിനിയിലുള്ള നടിയുടെ ചിത്രങ്ങൾ ഇതിനുമുൻപും സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. ഒരു ഡാൻസ് ഡാൻസ് ഷോയിലൂടെ ശ്രദ്ധേയയായ സാനിയ മമ്മൂട്ടി നായകനായ ബാല്യകാല സഖിയിലൂടെയാണ് ചലച്ചിത്ര രംഗത്തെത്തിയത്.