കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നിയമ നടപടിയുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. പവന്‍ ഖേര, ജയറാം രമേശ്, നെറ്റ ഡിസൂസ എന്നിവര്‍ക്ക് സ്മൃതി ഇറാനി നോട്ടിസ് അയച്ചു. തന്റെ മകള്‍ക്ക് നേരെ വ്യക്തിപരമായ ആക്രമണങ്ങള്‍ നടത്താന്‍ ഗൂഡാലോചന നടത്തിയെന്നും അപകീര്‍ത്തിപ്പെടുത്തിയെന്നും കാണിച്ചാണ് മാനനഷ്ടക്കേസ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. ഗോവയിലെ ഒരു റെസ്റ്റോറന്റിന്റെ ഉടമസ്ഥതയെച്ചൊല്ലിയാണ് സ്മൃതി ഇറാനിയുടെ കള്‍ക്കെതിരെ ആരോപണങ്ങളുയര്‍ന്നത്.
‘തന്റെ മകള്‍ ഒരിക്കലും ഒരു ബാര്‍ നടത്തുന്നതിനോ മറ്റേതെങ്കിലും ബിസിനസിനോ ലൈസന്‍സിന് വേണ്ടി അപേക്ഷിച്ചിട്ടില്ല. അവള്‍ക്ക് ഗോവയിലെ ക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റ് ഒരു നോട്ടിസും നല്‍കിയിട്ടില്ല. 18 വയസുള്ള മകള്‍ക്ക് നേരെയാണ് കോണ്‍ഗ്രസ് അധാര്‍മികമവും തരംതാണതുമായ ആക്രമണങ്ങള്‍ നടത്തുന്നത്. മാധ്യമപ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുന്നതിനിടെ സ്മൃതി ഇറാനി പറഞ്ഞു.