ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ ഒളിവിൽ കഴിയുന്ന ഒൻപത് പേർക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. കേസിൽ ഇതുവരെ 26 പ്രതികളെയാണ് പിടികൂടിയത്. ഇതിൽ ഫോട്ടോകൾ ലഭ്യമായ ഒൻപത് പേർക്കെതിരെയാണ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത് .
കഴിഞ്ഞ ദിവസമാണ് കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചത്. 14 പ്രതികളെയാണ് ഇനിയും പിടികൂടാനുള്ളത്. മുഖ്യപ്രതി ഉൾപ്പെടെ കേസിലെ പ്രതികളിൽ പലരും ഒളിവിലാണ്. ഈ സാഹചര്യത്തിലാണ് ഇവർക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കുന്നത്.
ഏപ്രിൽ 16നാണ് ആർഎസ്എസ് പ്രവർത്തകനായ ശ്രീനിവാസനെ മൂന്ന് ബൈക്കുകളിലായി എത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തുന്നത്.