കണ്ണൂരിൽ റെയിൽവേ ഗേറ്റ് മുറിച്ചു കടക്കുന്നതിനിടയിൽ പ്ലസ് വൺ വിദ്യാർത്ഥിനി ട്രെയിൻ തട്ടി മരിച്ചു. അലവിൽ നിച്ചുവയൽ സ്വദേശി നന്ദിത പി കിഷോറാണ് മരിച്ചത്. ഇന്ന് രാവിലെ ചിറക്കൽ അർപ്പാംതോട് റെയിൽവേ ഗേറ്റിലാണ് അപകടം നടന്നത്.
അമ്മയ്ക്കൊപ്പം കാറിലെത്തിയ വിദ്യാർത്ഥിനി അടച്ചിട്ട റെയിൽവേ ഗേറ്റ് മറികടക്കുന്നതിനിടയിലാണ് ട്രെയിൻ തട്ടി മരിച്ചത്.അമ്മ കാറിൽ ഇരിക്കെയാണ് സംഭവം.കുട്ടിയെ വാഹനത്തിൽ സ്‌കൂളിൽ കൊണ്ടു വിടാനായി മാതാവ് എത്തുകയായിരുന്നു.
റെയിൽവേ ഗേറ്റിന് മറുവശത്ത് നിർത്തിയിട്ടിരിക്കുന്ന സ്കൂൾ ബസിലേക്ക് കയറാനായി ഓടി പോകുന്നതിനിടെയാണ് സംഭവം. ഇതിനിടെയാണ് പരശുറാം എക്സ്പ്രസ് ഇടിച്ചത്. ഉടൻ തന്നെ കുട്ടിയെ കണ്ണൂർ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.കക്കാട് ഭാരതിയ വിദ്യാഭവൻ സ്‌കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ് നന്ദിത പി കിഷോർ.