നടിയെ ആക്രമിച്ച കേസിൽ കൂടുതൽ തെളിവുകൾ ലഭിച്ചെന്ന് ക്രൈംബ്രാഞ്ച്. ആഷിക് അബുവും ചെമ്പൻ വിനോദും സാക്ഷികളാണ്. ഒപ്പം, മഞ്ജു വാര്യറും, രഞ്ജു രഞ്ജിമാറും കൂടി സാക്ഷികളാകും. വീട്ടിജോലിക്കാരനായിരുന്ന ദാസനെയും സാക്ഷി ചേർത്തു.
‘ദിലീപ് തെളിവ് നശിപ്പിക്കാൻ നീക്കം നടത്തി. ദിലീപ്-ബാലചന്ദ്രകുമാർ ബന്ധത്തിൽ തെളിവ് ലഭിച്ചു. പൾസർ സുനിയുമായി ദിലീപിന് സാമ്പത്തിക ഇടപാടുണ്ട്. പണമിടപാടിന് തെളിവ് ലഭിച്ചു’എന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി.
110 സാക്ഷികളാണ് കേസിലുള്ളത്. കേസിൽ കാവ്യാ മാധവൻ സാക്ഷിയാകുമെന്ന് ഇന്നലെ തന്നെ പുറത്ത് വന്നിരുന്നു. ഒപ്പം കാവ്യാ മാധവന്റെ അച്ഛനും അമ്മയും കേസിൽ സാക്ഷികളാണ്. ദൃശ്യങ്ങൾ പൾസർ സുനിയിൽ നിന്നാണോ, അതോ മറ്റേതെങ്കിലും സ്രോതസ് വഴിയാണോ ദിലീപിന് ലഭിച്ചതെന്ന് മാത്രമാണ് ഇനി അറിയേണ്ടത്.