.
ജനസംഖ്യയുടെ 12.5% പേര്‍ക്ക് ക്ലോസ്‌ട്രോഫോബിയ ഉണ്ട് എന്നാണ് കണക്കുകള്‍ പറയുന്നത്. പലപ്പോഴും സാഹചര്യങ്ങളെ വിലയിരുത്തുമ്പോള്‍ പുരുഷന്മാരേക്കാള്‍ സ്ത്രീകളിലാണ് ക്ലോസ്‌ട്രോഫോബിയ കൂടുതലായി കാണപ്പെടുന്നത്അടഞ്ഞതും പരിമിതവുമായ സ്ഥലങ്ങളോട് ഉണ്ടാവുന്ന അതിതീവ്രമായ ഭയമാണ് ക്ലോസ്‌ട്രോഫോബിയ. എന്തുകൊണ്ടാണ് ആളുകളില്‍ ഇത്തരം ഒരു അവസ്ഥയുണ്ടാവുന്നത് എന്നോ ഇതുവരേയും ഗവേഷകര്‍ക്ക് കണ്ടെത്താന്‍ സാധിച്ചിട്ടില്ല
ഒരു വ്യക്തിയില്‍ ക്ലോസ്‌ട്രോഫോബിയ എന്ന അസുഖകരമായ അവസ്ഥ ഉണ്ട് എന്ന് സൂചിപ്പിക്കുന്ന ചില സാഹചര്യങ്ങള്‍ ഉണ്ടാവുന്നുണ്ട്. അതിലൂടെ കടന്നു പോവുമ്പോള്‍ മാത്രമേ ഇത്തരം ലക്ഷണങ്ങളെക്കുറിച്ച് മനസ്സിലാക്കാന്‍ സാധിക്കുകയുള്ളൂ. തുരങ്കങ്ങള്‍, എലിവേറ്ററുകള്‍, ട്രെയിനുകള്‍, വിമാനം, ചെറിയ ഇടുങ്ങിയ കാറുകള്‍, ഗുഹകള്‍, എംആര്‍ഐ ഇമേജിംഗ് മെഷീന്‍, നിലവറകള്‍, ജനലുകളില്ലാത്ത അല്ലെങ്കില്‍ തുറക്കാന്‍ കഴിയാത്ത ജലുകളുള്ള ചെറിയ മുറികള്‍ എന്നീ സാഹചര്യങ്ങളില്‍ പലരിലും ഒരു അനാവശ്യ ഉത്കണ്ഠയും ഭയവും വന്ന് നിറയുന്നു.
ക്ലോസ്‌ട്രോഫോബിയ എന്ന അവസ്ഥയുണ്ടെങ്കില്‍ ആ വ്യക്തിക്ക് അടച്ചതോ ഇറുകിയതോ ആയ സ്ഥലത്ത് എത്തുമ്പോള്‍ അതി തീവ്രമായ ഉത്കണ്ഠ തോന്നുന്നു. ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലും പ്രവര്‍ത്തിക്കുന്നതിലും ബുദ്ധിമുട്ട് നേരിടുന്നു. ഇത് കൂടാതെ ഇത്തരം ചിന്തകളില്‍ മാത്രം ദിവസം കടന്നു പോവുന്നു. ഒരിക്കലും അതില്‍ നിന്ന് പുറത്ത് വരുന്നതിനോ മറ്റ് കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനോ സാധിക്കാതെ വരുന്നു. ഈ അവസ്ഥയെക്കുറിച്ച് അത് അനുഭവിക്കുന്ന വ്യക്തിക്ക് മറ്റുള്ളവര്‍ക്ക് പറഞ്ഞ് കൊടുക്കാന്‍ സാധിക്കുന്നില്ല
പലപ്പോഴും ഉത്കണ്ഠയും പരിഭ്രാന്തിയും തന്നെയാണ് പ്രകടമായ ലക്ഷണങ്ങള്‍. ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ പലപ്പോഴും അല്‍പം ശ്രദ്ധിക്കണം. എന്നാല്‍ ഇത് കൂടാതെ ചില ശാരീരിക ലക്ഷണങ്ങളും കാണിക്കുന്നുണ്ട്. അമിതമായി വിയര്‍ക്കുകയും, കുലുങ്ങുന്നത് പോലെ തോന്നുകയും ചെയ്യും. ഇത് കൂടാതെ ഹൃദയമിടിപ്പ് വേഗത്തിലാവുന്നു, ശ്വസിക്കാന്‍ ഉള്ള ബുദ്ധിമുട്ട്, അല്ലെങ്കില്‍ വേഗത്തിലുള്ള ശ്വസനം, ചുണ്ടും മൂക്കും ഉള്‍പ്പടെയുള്ള ഭാഗങ്ങള്‍ വിറക്കുന്നത്, ചര്‍മ്മത്തിന്റെ നിറം മാറ്റം, ശ്വാസം മുട്ടുന്നത് പോലെ തോന്നുന്നത്, വയറുവേദന, അല്ലെങ്കില്‍ വയറ്റില്‍ ചിത്രശലഭങ്ങള്‍ പറക്കുന്നത് പോലെ തോന്നുന്നത്, തലകറക്കവും തളര്‍ച്ചയും, തൊണ്ട് വരളുക, സംസാരിക്കുന്നതില്‍ ബുദ്ധിമുട്ട്, ദേഷ്യം,, കരച്ചില്‍, ചെവിയില്‍ ഒത്ത എന്നിവയാണ് ഇതിലുണ്ടാവുന്ന ലക്ഷണങ്ങള്‍.
ഇത് കൂടാതെ വൈകാരികമായി ചില ലക്ഷണങ്ങള്‍ ഉണ്ടാവുന്നുണ്ട്. ശരീരത്തിന്റേയും മനസ്സിന്റേയും നിയന്ത്രണം നഷ്ടപ്പെടുമോ എന്ന ഭയം, ഉറക്കത്തിലേക്ക് വീഴുമോ എന്ന ഭയം, പല വിധത്തിലുള്ള ഭയത്തിന്റെ വികാരങ്ങള്‍, ഇപ്പോള്‍ പുറത്തേക്ക് പോവണം എന്നുള്ള ശാഠ്യം, മരിക്കുമോ എന്ന ഭയം ഇത്രയുമാണ് വൈകാരികമായി ഉണ്ടാവുന്ന ഭയങ്ങളും അതിന്റെലക്ഷണങ്ങളും.
ഇത്തരത്തിലുള്ള എന്തെങ്കിലും അവസ്ഥകള്‍ ഉണ്ടെങ്കില്‍ അതിന് കാരണമാകുന്ന സാഹചര്യങ്ങള്‍ പരമാവധി ഒഴിവാക്കുക എന്നതാണ്. ഇത് ഒരു രോഗാവസ്ഥയല്ലെന്നും സ്വാഭാവിക ഭയമാണെന്നും മനസ്സിലാക്കേണ്ടതാണ്. ക്ലോസ്‌ട്രോഫോബിയ ദൈനംദിന ജീവിതത്തെ എങ്ങനെ ബാധിച്ചു, നിങ്ങളുടെ ഭയം എത്ര തീവ്രമായി അനുഭവപ്പെടുന്നു, എത്ര തവണ അത് അനുഭവപ്പെടുന്നു എന്നുള്ളതിനെക്കുറിച്ചെല്ലാം കൃത്യമായി ഡോക്ടര്‍മാര്‍ ചോദിച്ച് മനസ്സിലാക്കുന്നു. ഇത്രയും കാര്യങ്ങള്‍ മനസ്സിലാക്കിയാല്‍ ഏത് ഭയത്തേയും ഇല്ലാതാക്കാം.