പശ്ചിമബംഗാൾ വാണിജ്യ വ്യവസായ മന്ത്രി പാർത്ഥ ചാറ്റർജി അറസ്റ്റിലായി. തൃണമൂൽ കോൺഗ്രസ് നേതാവായ മന്ത്രിയുടെ വീട്ടിൽ ഇഡി റെയ്ഡ് നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നത്.
പാർത്ഥ ചാറ്റർജിയുടെ അടുത്ത അനുയായിയായ അർപ്പിത മുഖർജിയുടെ വീട്ടിൽ നിന്നും 20 കോടി രൂപയുടെ നോട്ടുകൾ കണ്ടെത്തി. അർപിത മുഖർജിയേയും ഇഡി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.പിന്നാലെ മന്ത്രിയുടെ വീട്ടിലും ഇഡി റെയ്ഡ് നടത്തി അദ്ദേഹത്തെ വീട്ടിൽ വെച്ച് ചോദ്യം ചെയ്യുകയും ചെയ്തു. 26 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നത്.
പശ്ചിമ ബംഗാൾ സ്‌കൂൾ സർവീസ് കമ്മീഷൻ, പശ്ചിമ ബംഗാൾ പ്രൈമറി എജ്യുക്കേഷൻ ബോർഡ് എന്നിവയിലെ റിക്രൂട്ട്മെന്റ് അഴിമതിയുമായി ബന്ധപ്പെട്ടായിരുന്നു ഇഡിയുടെ പരിശോധന. പാർത്ഥ ചാറ്റർജിയുടെ അടുത്ത അനുയായി അർപിത മുഖർജിയുടെ വസതിയിൽ നടത്തിയ പരിശോധനയിൽ 20 കോടിയോളം രൂപയുടെ കള്ളപ്പണം പിടിച്ചെടുത്തിരുന്നു.