ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ തിളങ്ങി നില്‍ക്കുകയാണ് മലയാള സിനിമ. പൃഥ്വിരാജും ബിജു മേനോനും നിറഞ്ഞാടിയ സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിക്കും നാല് പുരസ്‌കാരങ്ങളാണ് ലഭിച്ചത്. ചിത്രത്തിന് മികച്ച സംവിധായകനുള്ള പുരസ്‌കാരം സച്ചി സ്വന്തമാക്കി. അയ്യപ്പനും കോശിക്കും വേണ്ടി പാടിയ നഞ്ചിയമ്മയാണ് മികച്ച ഗായിക. ഇതേ ചിത്രത്തിലെ തന്നെ അഭിനയത്തിന് ബിജു മേനോന്‍ സഹനടനുള്ള പുരസ്‌കാരവും മാഫിയ ശശി മികച്ച സംഘട്ടനത്തിനുള്ള അവാര്‍ഡും സ്വന്തമാക്കി. ഇപ്പോള്‍ പുരസ്‌കാര ജേതാക്കള്‍ക്ക് ആശംസകളറിയിക്കുകയാണ് നടന്‍ പൃഥ്വിരാജും. ബിജു മേനോനൊപ്പം അയ്യപ്പനും കോശിയിലും പൃഥ്വിരാജ് ചെയ്ത കോശി കുര്യന്‍ എന്ന കഥാപാത്രവും തുല്യപ്രേക്ഷക സ്വീകാര്യതയാണ് നേടിയത്.
‘ബിജു ചേട്ടനും നഞ്ചിയമ്മയ്ക്കും അയ്യപ്പനും കോശിയും ചിത്രത്തിലെ മുഴുവന്‍ ടീമിനും അഭിനന്ദനങ്ങള്‍. പിന്നെ സച്ചി.. എനിക്ക് എന്ത് പറയണമെന്ന് അറിയില്ല മനുഷ്യാ… എവിടെയായിരുന്നാലും നിങ്ങള്‍ സന്തോഷവാനാണെന്ന് കരുതുന്നു.. എന്നെന്നേക്കുമായി ഞാന്‍ നിങ്ങളെക്കുറിച്ച് അഭിമാനിക്കുന്നു.’. പൃഥ്വിരാജ് ഫേസ്ബുക്കില്‍ കുറിച്ചു.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FPrithvirajSukumaran%2Fposts%2F629448178547739&show_text=true&width=500