പതിനാലുകാരൻ അതിക്രൂരമായി ബലാത്സംഗം ചെയ്ത 75 കാരി അപകടനിലയിൽ പുരോഗതി. ഇടുക്കി വണ്ടൻമേട്ടിൽ ബുധനാഴ്ചയായിരുന്നു സംഭവം .സംഭവത്തിൽ വണ്ടൻമേട് പോലീസ് കേസെടുത്തിട്ടുണ്ട്.
ഭർത്താവിനെ കാണാനെന്ന വ്യാജേന വീട്ടിൽ കയറിയ അയൽവാസിയായ ബാലൻ, വയോധികയെ ബലാത്സംഗം ചെയ്യുകയായിരുന്നു. വയോധികയുടെ വായിൽ തുണി തിരുകി അവരുടെ കഴുത്തിൽ കയറിട്ട് കുരുക്കിയാണ് കുട്ടി ബലാത്സംഗം ചെയ്തത്. ഭാര്യാപിതാവിനെ കാണാനെത്തിയ മരുമകൻ വീടിന്റെ കതക് തുറന്നപ്പോഴാണ് വായിൽ തുണി തിരുകി അവശനിലയിൽ കിടക്കുന്ന വയോധികയുടെ സമീപത്തായി ബാലൻ കിടക്കുന്നത് കാണുന്നത്.
വയോധികയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് വയോധികയെ ക്രൂരമായി പീഡിപ്പിച്ച വിവരം പുറത്തുവരുന്നത്. കുട്ടി പ്രായപൂർത്തിയാകാത്തതതിനാൽ നിയമപ്രകാരം അറസ്റ്റ് ചെയ്യാനാകില്ല. തുടർന്ന് കുറ്റാരോപിതനായ കുട്ടിയെ ജുവനൈൽ ബോർഡിന്റെ കോടതിയിൽ ഹാജരാക്കി.അതേസമയം വയോധികയുടെ ഭർത്താവ് വ്യാഴാഴ്ച മരിച്ചു. അസുഖബാധിതനായി കിടപ്പിലായിരുന്നു അദ്ദേഹം.