സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ഫലം പ്രഖ്യാപിച്ചത്. 94.40 വിജയശതമാനം. ടേം 1, ടേം 2 പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് അവരുടെ പരീക്ഷാഫലം digilocker.gov.in, parikshasangam.cbse.gov.in, cbseresults.nic.in എന്നീ വെബ്‌സൈറ്റുകളിൽ ലഭ്യമാകും. കേരളത്തിലാണ് ഏറ്റവും കൂടുതൽ വിജയശതമാനം. തിരുവനന്തപുരം മേഖലയാണ് 99.8 ശതമാനവുമായി ദേശീയ തലത്തിൽ ഒന്നാമത്.
CBSEപത്താം ക്ലാസ് പരീക്ഷാ ഫലം അറിയാൻ ചെയ്യേണ്ടത്
1. ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക – results.cbse.nic.in
2. ഹോംപേജിലെ ‘CBSE പത്താം ടേം 2 ഫലം 2022’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
3. ബോർഡ് റോൾ നമ്പർ, ജനനത്തീയതി, സ്‌കൂൾ നമ്പർ എന്നിവ നൽകുക
‘സമർപ്പിക്കുക’ ക്ലിക്ക് ചെയ്യുക
4. നിങ്ങളുടെ CBSE പത്താം ഫലം 2022 സ്‌ക്രീനിൽ പ്രദർശിപ്പിക്കും.
5. ഇത് ഡൗൺലോഡ് ചെയ്ത് സിബിഎസ്ഇ പത്താം ക്ലാസ് ഫല മാർക്ക് ഷീറ്റിന്റെ പ്രിന്റ് ഔട്ട് എടുക്കുക