തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് . സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ഇടി മിന്നലോട് കൂടിയ വ്യാപകമായ മഴയും ഉണ്ടായേക്കും
മൺസൂൺ പാത്തി നിലവിൽ ഉള്ളതിനാലാണ് അടുത്ത 24 മണിക്കൂർ കൂടി നിലവിലെ സ്ഥാനത്ത് തുടരാൻ സാധ്യത ഉള്ളത്. ഇന്നത്തേക്ക് ശേഷം മൺസൂൺ പാത്തി പതിയെ തെക്കോട്ടു മാറാൻ സാധ്യത.കർണാടക മുതൽ കോമോറിൻ വരെ ന്യുന മർദപാത്തി ഇപ്പോൾ ഉള്ളത്