ഡൽഹി: യുഎസ് പ്രസിഡന്റ് ജോ ബൈൻഡ് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ രോഗമുക്തനാകാന്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബൈഡന് വേഗം രോഗമുക്തി നേടാന്‍ ആശംസിക്കുന്നുവെന്നും അദ്ദേഹത്തിന്റെ നല്ല ആരോഗ്യത്തിനായി പ്രാർഥിക്കുന്നുവെന്നും മോദി ട്വീറ്റ് ചെയ്തു.
നേരിയ ലക്ഷണങ്ങൾ മാത്രമാണ് 79 കാരനായ പ്രസിഡന്റിനുള്ളതെന്നാണ് വൈറ്റ്ഹൗസ് അറിയിച്ചത്. പ്രതിരോധ കുത്തിവയ്പ് പൂർണമായും സ്വീകരിച്ച പ്രസിഡന്റ് രണ്ടു ബൂസ്റ്റർ ഡോസുകളും എടുത്തിരുന്നു. കോവിഡ് -19 പ്രതിരോധ ഗുളികയായ പാക്സ്ലോവിഡ് ഉപയോഗിച്ചുതുടങ്ങി.