തൃശൂർ: വീട്ടിൽ കടന്ന മോഷ്ടാക്കൾ വയോധികയുടെ സ്വർണമാല കവർന്നുവെന്ന കള്ളക്കഥ ചമച്ച് മൂന്നര പവൻ മാല മോഷ്ടിച്ച ഹോം നഴ്സ് അറസ്റ്റിൽ. തമിഴ്നാട് ഗൂഡല്ലൂർ സ്വദേശിനി സുഗന്ധിയാണ് അറസ്റ്റിലായത്. ഗുരുവായൂർ ടെമ്പിൾ പോലീസാണ് ഇവരെ പിടികൂടിയത്.
താമരയൂർ നവ്യനഗറിൽ താമസിക്കുന്ന ദുർഗാപ്രസാദിന്റെ ഭാര്യയുടെ അമ്മ ശാന്തയുടെ മാലയാണ് സുഗന്ധി മോഷ്ടിച്ചത്. പുലർച്ചെ അഞ്ചിന് വീട്ടിലെത്തിയ മോഷ്ടാക്കൾ മുളക്പൊടി കലർന്ന പുതപ്പ് മുഖത്തേക്ക് എറിഞ്ഞ് ഓടിപ്പോയെന്നു പറഞ്ഞ് സുഗന്ധി ബഹളം വച്ചിരുന്നു.
തുടർന്ന് തന്റെ തലയണക്ക് കീഴിൽ വച്ചിരുന്ന മാല വയോധിക പരിശോധിച്ചപ്പോഴാണ് നഷ്ടപ്പെട്ടതായി മനസിലായത്.