വിക്രമിനെ നായകനാക്കി പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രശ്മിക മന്ദാന നായിക. വിക്രമിന്റെ നായികയായി രശ്മിക മന്ദാന എത്തുന്നത് ഇത് ആദ്യമാണ്. സുൽത്താൻ, വാരിസ് എന്നീ ചിത്രങ്ങൾക്കു ശേഷം രശ്മിക അഭിനയിക്കുന്ന മൂന്നാമത്തെ തമിഴ് ചിത്രം ആണ്. ചിയാൻ 61 എന്നാണ് താത്കാലികമായി നൽകുന്ന പേര്. പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് കാലഘട്ടത്തിൽ കെ.ജി.എഫിൽ നടന്ന ഒരു സംഭവത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രത്തിന് ജി.വി. പ്രകാശ് കുമാർ സംഗീതം ഒരുക്കുന്നു. കിഷോർ കുമാർ ഛായാഗ്രഹണവും സെൽവ ആർ. കെ. ചിത്രസംയോജനവും നിർവഹിക്കുന്നു. സ്റ്റുഡിയോ ഗ്രീനും നീലം പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ കെ.ഇ. ജ്ഞാനവേൽ രാജ ആണ് നിർമ്മാണം.