ഈ വർഷത്തെ പാസ്‌പോർട്ട് റാങ്കിംങ്ങിൽ ഒന്നാം സ്ഥാനത്ത് ജപ്പാൻ ആണ്.ഇന്ത്യ 87-ാം സ്ഥാനത്താണ്.199 രാജ്യങ്ങളിൽ ആണ് ഇന്ത്യ 87-ാം സ്ഥാനത്ത എത്തിയത് .
2022-ലെ ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോർട്ടുകളുടെ പട്ടിക ഹെൻലി പാസ്‌പോർട്ട് ഇൻഡക്‌സ് അടുത്തിടെ പുറത്തിറക്കിയിരുന്നു. 199 വ്യത്യസ്ത പാസ്പോർട്ടുകൾ, 227 വ്യത്യസ്ത യാത്രാ കേന്ദ്രങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന സൂചികയാണിത്.
അതേസമയം, ലോകത്തിലെ ഏറ്റവും മോശം പാസ്‌പോർട്ടുകളുടെ പട്ടികയിൽ പാക്കിസ്ഥാന് നാലാമത്തെ സ്ഥാനമാണ്.
യാത്രാ വിവരങ്ങളുടെ ലോകത്തിലെ ഏറ്റവും വലിയ ഡാറ്റാബേസ് പരിപാലിക്കുന്ന ഇന്റർനാഷണൽ എയർ ട്രാൻസ്‌പോർട്ട് അസോസിയേഷന്റെ ഡാറ്റയെ അടിസ്ഥാനമാക്കിയാണ് റാങ്കിംഗ്. റാങ്കിംഗ് അനുസരിച്ച്, ജപ്പാൻ, സിംഗപ്പൂർ, ദക്ഷിണ കൊറിയ എന്നിവിടങ്ങളിൽ ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോർട്ടുകൾ ഉണ്ട്.