ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ സികെ ജാനുവിന് പത്ത് ലക്ഷം രൂപ കൈമാറുന്നത് കണ്ടതായി വെളിപ്പെടുത്തി പ്രസീദ അഴീക്കോട്. എൻഡിഎയുടെ സ്ഥാനാർത്ഥിയാകാൻ ജെആർപി നേതാവായിരുന്ന സികെ ജാനുവിന് ബിജെപി നേതാക്കൾ പണം നൽകിയെന്ന ആരോപണമാണ് കേസിന് ആസ്പദമായ സംഭവം. മാർച്ച് ഏഴിന് രാവിലെ എട്ട് മണിക്ക് തിരുവനന്തപുരം ഹൊറിസോൺ ഹോട്ടലിൽ വെച്ചാണ് പണം കൈമാറിയത്. ഒരു ടൗവ്വലിൽ പൊതിഞ്ഞ നിലയിൽ പണം കിടക്കയിൽ ഉണ്ടായിരുന്നു. ഇക്കാര്യം അന്ന് തന്നെ ഉദ്യോഗസ്ഥരോട് പറഞ്ഞുവെന്നും പ്രസീദ വ്യക്തമാക്കി.
കാശ് വാങ്ങി താൻ ഈ കേസിൽ നിന്നും പിന്മാറുന്നുവെന്ന അഭ്യൂഹങ്ങൾ വന്നതോടെയാണ് ഇക്കാര്യങ്ങൾ വീണ്ടും പ്രസീദ പറയുന്നത്.സംഭവത്തിൽ വ്യക്തമായ തെളിവുകൾ ലഭിച്ചുവെന്ന് അന്വേഷണ സംഘം നേരത്തെ വെളിപ്പെടുത്തിയിരുന്നു.