തൃശൂർ: മത്സരയോട്ടത്തിനിടെ അപകടമുണ്ടായി ഒരാള്‍ മരിച്ച സംഭവത്തില്‍ ഥാര്‍ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. അയ്യന്തോള്‍ സ്വദേശി ഷെറിനാണ് പോലീസിന്റെ പിടിയിലായത്.
ഇയാള്‍ക്കെതിരെ മദ്യപിച്ച് വാഹനമോടിച്ചതിനും മനപൂര്‍വമായ നരഹത്യയ്ക്കും പോലീസ് കേസെടുത്തു. നേരത്തെ, ഇയാള്‍ മദ്യപിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. ഷെറിനൊപ്പമുണ്ടായിരുന്ന രണ്ട് പേര് ഓടി രക്ഷപെട്ടു.