റിസോർട്ടിലെ ശുചിമുറിയിൽ വീണ് പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന് തലക്ക് പരിക്ക്. ഉടൻ തന്നെ അദ്ദേഹത്തെ എയർ ആംബുലൻസ് ഉപയോഗിച്ച് ദിബ്രുഗഢിലെ ആശുപത്രിയിലേക്ക് മാറ്റി. പരിക്ക് ഗുരുതരമല്ല എന്ന് ആശുപത്രി വൃത്തങ്ങളെ ഉദ്ധരിച്ച് ഉള്ള റിപ്പോർട്ട്. ഗാർഗിന് മികച്ച ചികിത്സ ലഭ്യമാക്കണമെന്ന് ദിബ്രുഗഢ് ജില്ലാ ഡെപ്യൂട്ടി കമ്മീഷണർക്ക് മുഖ്യമന്ത്രി ഹിമന്ത ബിശ്വ സെൻ നിർദേശം നൽകിയിരുന്നു.
കൂടാതെ ഇതിന്റെയെല്ലാം മേൽനോട്ടത്തിന് ആരോഗ്യമന്ത്രി കേശബ് മഹന്തയെ നിയോഗിക്കുകയും ചെയ്തിരുന്നു. ഇമ്രാൻ ഹഷ്മിയുടെ ഗാങ്സ്റ്റർ എന്ന ചിത്രത്തിലെ യാ അലി എന്ന ഗാനത്തിലൂടെ പ്രശസ്തിയിലേക്കുയർന്ന ഗായകനാണ് സുബിൻ ഗാർഗ്. ക്രിഷ് 3-യിലെ ദിൽ തൂ ഹി ബതാ എന്ന ഗാനവും ഗാർഗ് ബോളിവുഡിന് സമ്മാനിച്ച ഗാനമാണ്. ചാന്ദ്നി രാത്, ചന്ദാ, സ്പർശ് തുടങ്ങിയ ആൽബങ്ങളും ഗാർഗിന്റേതാണ്.