200 കോടി വാക്‌സിൻ ഡോസ് കടന്നതിന് പ്രധാനമന്ത്രിയെ ബിൽ ഗേറ്റ്‌സ് അഭിനന്ദിച്ചു. ഇന്ത്യയുടെ വാക്‌സിനേഷൻ യജ്ഞത്തിന് ശക്തിപകരുന്നതിൽ ശാസ്ത്രജ്ഞരുടെയും ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും കൂട്ടായ പരിശ്രമങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അഭിനന്ദിച്ചു. ബിൽ ഗേറ്റ്‌സിന്റെ അഭിനന്ദന ട്വീറ്റിന് മറുപടിയായാണ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്.
“ഇന്ത്യയുടെ വാക്സിനേഷൻ യജ്ഞത്തിന്റെ വേഗതയും, തോതും ബൃഹത്താണ്. ശാസ്ത്രജ്ഞരും ഡോക്ടർമാരും നഴ്സുമാരും ഉൾപ്പടെയുള്ളവരുടെ കൂട്ടായ പ്രയത്നമാണ് ഇതിന് കരുത്ത് പകരുന്നത്. അതേസമയം, ഇന്ത്യയിലെ ജനങ്ങൾ ശാസ്ത്രത്തിൽ ശ്രദ്ധേയമായ വിശ്വാസം പ്രകടിപ്പിക്കുകയും അവരുടെ ഡോസുകൾ സമയബന്ധിതമായി എടുക്കുകയും ചെയ്തിട്ടുണ്ടെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.