തെന്നിന്ത്യൻ സൂപ്പർ താരം നയൻതാരയുടേയും സംവിധായകൻ വിഗ്നേഷ് ശിവന്റേയും വിവാഹം നടന്നതിന് ദമ്പതികളുടെ കൈയിൽ നിന്നും പണം ചെലവായില്ലെന്ന് റിപ്പോർട്ട്. നെറ്റ്ഫ്‌ളിക്‌സായിരുന്നു വിവാഹം നടത്തിയത്. ഇരുവരുടേയും വിവാഹ വിഡിയോ നെറ്റ്ഫ്‌ളിക്‌സിലൂടെ റിലീസ് ചെയ്യാനാണ് ഇരുന്നത്. 25 കോടി രൂപയുടെ പകർപ്പവകാശവും ദമ്പതികൾ സ്വന്തമാക്കിയിരുന്നു. എന്നാൽ വിഗ്നേഷ് ശിവൻ വിവാഹ ചിത്രങ്ങളെല്ലാം ഇൻസ്റ്റഗ്രാമിലൂടെ പരസ്യമാക്കിയതിൽ പ്രതിഷേധിച്ച് സ്ട്രീമിംഗിൽ നിന്ന് നെറ്റ്ഫ്‌ളിക്‌സ് പിന്മാറുകയായിരുന്നു.
മഹാബലിപുരത്തെ ഫൈവ് സ്റ്റാർ ഹോട്ടലിലാണ് നയൻതാര അതിഥികൾക്കുള്ള മുറികൾ ബുക്ക് ചെയ്തത്. വിവാഹ വേദിയിൽ പടുകൂറ്റൻ ഗ്ലാസ് കൊട്ടാരം കെട്ടിയിരുന്നു. ഒരു ഊണിന് 3,500 രൂപ വില വരുന്ന ഭക്ഷണവും വിവാഹത്തിനോടനുബന്ധിച്ച് ഒരുക്കിയിക്കുന്നു. മുംബൈയിൽ നിന്ന് പ്രത്യേകം ഇറക്കിയ അംഗരക്ഷകർ, ടോപ്പ് റേറ്റഡ് മേക്കപ്പ് ആർട്ടിസ്റ്റുകൾ എന്നിങ്ങനെ എല്ലാ ചെലവുകളും നെറ്റ്ഫ്‌ളിക്‌സ് തന്നെയാണ് വഹിച്ചത്.
നെറ്റ്ഫ്‌ളിക്‌സ് വഹിച്ച വിവാഹ ചെലവുകൾ ദമ്പതികൾ തിരികെ നൽകുമോ എന്ന കാര്യത്തിൽ ഇതുവരെ സ്ഥിരീകരണമില്ല.