ഇപി ജയരാജനെതിരെ കേസെടുക്കാൻ കോടതി നിർദേശം.പ്രതിഷേധക്കേസിലെ പ്രതികൾ സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്. വിമാനത്തിൽ പ്രതിഷേധക്കാരെ തള്ളിയ സംഭവത്തിൽ ഇപി ജയരാജൻ, മുഖ്യമന്ത്രിയുടെ ഗണ്മാൻ, പേഴ്സണൽ സ്റ്റാഫ് എന്നിവർക്കെതിരെ കേസെടുക്കാൻ തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് നിർദ്ദേശം നൽകിയത്. വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫർസീൻ മജീദും ആർകെ നവീൻ കുമാറുമാന് ഹർജി സമർപ്പിച്ചത്.
പ്രതിഷേധ സമയത്ത് ഇപി ജയരാജൻ കയ്യേറ്റം ചെയ്തു എന്ന് ഹർജിയിൽ ഇവർ സൂചിപ്പിച്ചു. ഇപി ജയരാജൻ കഴുത്തിൽ കുത്തിപ്പിടിച്ചെന്നും കഴുത്തിൽ കുത്തിപ്പിടിച്ച് മുഖത്തടിച്ചു എന്നും തള്ളിയിട്ടു എന്നും ഹർജിയിൽ സൂചിപ്പിക്കുന്നു. സിഎമിനെതിരെ പറഞ്ഞാൽ ജീവനോടെയിരിക്കില്ല എന്ന് ഭീഷണിപ്പെടുത്തിയെന്നും പ്രതിഷേധം എന്ന മുദ്രാവാക്യം വിളിച്ചതിനായിരുന്നു ആക്രമണം എന്നും ഹർജിയിൽ പറയുന്നു.