ബോളിവുഡിലെ ശ്രദ്ധേയരായ താരജോഡികളാണ് കരീന കപൂറും സെയ്‌ഫ് അലിഖാനും. ഇരുവർക്കും രണ്ട് ആൺമക്കളാണ്. കുടുംബവുമൊത്ത് അവധി ആഘോഷത്തിലാണ് കരീന കപൂർ. ഇപ്പോഴിതാ, സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഒരു ചിത്രം കരീനയ്ക്ക് തലവേദനയായിരിക്കുകയാണ്. താരം വീണ്ടും ഗർഭിണിയായോ എന്നാണ് ചിത്രം കണ്ട ശേഷം ആളുകൾ ചോദിക്കുന്നത്. വെെകാതെ മറുപടിയുമായി കരീന തന്നെ രംഗത്തെത്തി. സോഷ്യൽ മീഡിയയിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
താൻ ഗർഭിണിയല്ലെന്നും വയറ്റിൽ കുറച്ച് മുൻപ് കഴിച്ച പാസ്‌തയും വെെനുമാണെന്നും കരീന പറഞ്ഞു. ഇന്ത്യയിലെ ജനസംഖ്യാ വർദ്ധനവിന് ഇതിനകം തന്നെ വളരെയധികം സംഭാവന നൽകിയിട്ടുണ്ടെന്നാണ് സെയ്ഫ് പറയുന്നതെന്നും താരം കുറിച്ചു. എന്നാൽ താരത്തിന്റേത് സർക്കാസം ആണെന്നും നടി ശരിക്കും ഗർഭിണിയാണെന്നും ആരാധകർ പറയുന്നു.അദ്വൈത് ചന്ദൻ സംവിധാനം ചെയ്ത ‘ലാൽ സിംഗ് ഛദ്ദ’യാണ് കരീന കപൂറിന്റെ ഏറ്റവും പുതിയ ചിത്രം. അമീർ ഖാൻ നായകനാകുന്ന ഈ ചിത്രം ഓഗസ്റ്റ് 11ന് തിയേറ്ററിലെത്തും.