കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി പുറപ്പെടുവിച്ച ഉപഭോക്താക്കളോട് ഭക്ഷണത്തിന്റെ ബില്ലിനൊപ്പം നിർബന്ധിതമായി സർവീസ് ചാർജ് ഈടാക്കരുത് എന്ന മാർഗ നിർദേശങ്ങൾക്ക് സ്റ്റേ. ദില്ലി ഹൈക്കോടതിയുടേതാണ് സ്റ്റേ.
കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ നിർബന്ധിതമായി സർവീസ് ചാർജ് ഈടാക്കരുത് എന്ന ജൂലൈ നാലിലെ മാർഗനിർദേശങ്ങളെ ചോദ്യം ചെയ്ത് നാഷണൽ റെസ്റ്റോറന്റ് അസോസിയേഷൻ ഓഫ് ഇന്ത്യയും ഫെഡറേഷൻ ഓഫ് ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ ഓഫ് ഇന്ത്യയും നൽകിയ ഹർജികളാണ് ഹൈക്കോടതി ഇന്ന് പരിഗണിച്ചത്. നിർബന്ധിത ടിപ്പ് ഈടാക്കുന്ന റെസ്റ്റോറന്റുകളെക്കുറിച്ചുള്ള ഉപഭോക്തൃ പരാതികൾ വർദ്ധിച്ചതിനെ തുടർന്നാണ് ഉപഭോക്തൃകാര്യ മന്ത്രാലയം പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കിയത്.