തിരുവനന്തപുരം: കുരങ്ങുപനിയുടെ ഐസൊലേഷനും ചികിത്സയ്ക്കുമുള്ള മാര്‍ഗരേഖ ആരോഗ്യവകുപ്പ് പുറത്തിറക്കി. കുരങ്ങുപനി സംശയിക്കുന്നവര്‍ക്കും, രോഗസാധ്യത ഉള്ളവര്‍ക്കും പ്രത്യേകം ഐസൊലേഷന്‍ നല്‍കണം.
പനിക്കൊപ്പം ദേഹത്ത് ചുവന്ന പാടുകള്‍ ഉണ്ടെങ്കില്‍ കുരങ്ങുപനിയാണെന്നു സംശയിക്കാമെന്നു മാര്‍ഗരേഖയില്‍ പറയുന്നു. നിലവില്‍ മെഡിക്കല്‍ കോളജുകളില്‍ മാത്രമാണ് കുരങ്ങുപനിക്ക് ചികിത്സയിൽ ഉള്ളത്.