കൊല്ലം: കൊല്ലത്ത് നീറ്റ് പരീക്ഷക്ക് വിദ്യാർത്ഥിനികളുടെ അടിവസ്ത്രം അഴിച്ച സംഭവത്തിൽ അറസ്റ്റിലായവരുടെ ബന്ധുക്കൾ പ്രതിഷേധിക്കുന്നു. ചടയമംഗലം പൊലീസ് സ്റ്റേഷനിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ് ഇവർ. നിരപരാധികളെ പ്രതിയാക്കി എന്ന് ആരോപണം ഉന്നയിച്ചാണ് പ്രതിഷേധം. യഥാർത്ഥ പ്രതികളെ സംരക്ഷിക്കാൻ പൊലീസ് ശ്രമിക്കുകയാണെന്നും ഇവർ വിമർശിക്കുന്നു.
വിവാദത്തിൽ കുട്ടികളുടെ പരിശോധന ചുമതലമുണ്ടായിരുന്ന സ്വകാര്യ ഏജൻസിക്കെതിരെ അറസ്റ്റിലായ ശുചീകരണ തൊഴിലാളികൾ നേരത്തെ രംഗത്ത് വന്നിരുന്നു. ആയൂർ മാർത്തോമ കോളേജിലെ ജീവനക്കാരാണ് സുരക്ഷാ ഏജൻസിക്കെതിരെ രംഗത്ത് വന്നത്.