ഡൽഹി: പാര്‍ലമെന്‍റില്‍ വിലക്കയറ്റം അടക്കമുള്ള വിഷയത്തില്‍ പ്രതിപക്ഷം ഇന്നും പ്രതിഷേധം ഉയര്‍ത്തും. നീറ്റ്, അഗ്നിപഥ് അടക്കമുള്ള വിഷയങ്ങളും സഭ നിര്‍ത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ എംപിമാർ നോട്ടീസ് നല്‍കും. പ്ലക്കാർഡ് ഉയര്‍ത്തരുതെന്നും സഭ നടപടികളോട് സഹകരിക്കണമെന്നും സ്പീക്കർ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ട് ദിവസവും പ്രതിഷേധത്തെ തുടര്‍ന്ന് സഭ തടസ്സപ്പെടുകയായിരുന്നു.
ഇതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ മുതിർന്ന മന്ത്രിമാരുമായി പാർലമെന്‍റില്‍ ചർച്ച നടത്തിയിരുന്നു. അവശ്യ സാധനങ്ങളുടെ വില വർധന, പാചകവാതക വില അടക്കമുള്ള വിഷയങ്ങള്‍ ഉയർത്തി പ്രതിപക്ഷ എംപിമാര്‍ അടിയന്തര പ്രമേയത്തിന് ഇന്നലെ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍, സഭ നിര്‍ത്തിവച്ച് വിഷയം ചർച്ച ചെയ്യാനാകില്ലെന്ന് സ്പീക്കർ വ്യക്തമാക്കിയതോടെയാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി സഭയുടെ നടുത്തളത്തിലിറങ്ങി എംപിമാര്‍ മുദ്രാവാക്യവും വിളിച്ചു.