തിരുവനന്തപുരം: കെ.എസ് ശബരിനാഥനെ കള്ളക്കേസിൽ കുടുക്കി ജയിലിലടയ്ക്കാനുള്ള മുഖ്യമന്ത്രിയുടെ ശ്രമം തകർന്നുവീണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ നടന്നത് പ്രതിഷേധം മാത്രമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടുകയും രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു.
ഇതൊന്നും പരിഗണിക്കാതെ പോലീസ് കള്ളക്കേസ് ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നെന്നും സതീശൻ പറഞ്ഞു. സ്വർണ കള്ളക്കടത്ത് കേസിൽനിന്നും ശ്രദ്ധതിരിക്കാനുള്ള സിപിഎമ്മിന്റെ എല്ലാ ശ്രമങ്ങളും ജനങ്ങൾക്കുമുന്നിൽ അനാവരണം ചെയ്യപ്പെടുകയാണ്.
സ്വർണക്കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ പങ്കിനെക്കുറിച്ച് അന്വേഷിക്കണം. സിബിഐ അന്വേഷണത്തിന് സർക്കാർ ശിപാർശ ചെയ്യണമെന്നും സതീശൻ ആവശ്യപ്പെട്ടു.