പ്രവാചകനിന്ദാ കേസില്‍ മുന്‍ ബിജെപി വക്താവ് നൂപുര്‍ ശര്‍മ്മയെ അറസ്റ്റ് ചെയ്യുന്നതിന് ആഗസ്റ്റ് 10 വരെ വിലക്ക്. അടുത്ത വാദം കേള്‍ക്കുന്നത് വരെ അറസ്റ്റ് ചെയ്യരുതെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചത്. അറസ്റ്റ് തടയണമെന്നും വിവിധ സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത എഫ്ഐആറുകള്‍ ഒന്നാക്കണമെന്നും നൂപുര്‍ ശര്‍മ്മ ഹര്‍ജി സമർപ്പിച്ചിരുന്നു. ഈ ഹർജിയിലാണ് കോടതി ഉത്തരവ്. ഇക്കാര്യത്തില്‍ ഡല്‍ഹി, മഹാരാഷ്ട്ര, തെലങ്കാന, പശ്ചിമ ബംഗാള്‍, കര്‍ണാടക, ഉത്തര്‍പ്രദേശ്, ജമ്മു കശ്മീര്‍, അസം സംസ്ഥാനങ്ങള്‍ക്ക് നിലപാട് തേടി കോടതി നോട്ടീസ് അയച്ചു.
തന്റെ ജീവന് ഭീഷണിയുണ്ടെന്നും ബലാത്സംഗ ഭീഷണിയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് നൂപുര്‍ ശര്‍മ്മ വീണ്ടും സുപ്രീംകോടതിയെ സമീപിച്ചത്. രാജ്യത്ത് എന്ത് സംഭവിച്ചാലും അതിന് താന്‍ ഉത്തരവാദിയാണെന്ന് സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചതിന് പിന്നാലെയാണ് ഭീഷണി ഉയര്‍ന്നതെന്നും നൂപുര്‍ പറയുന്നു.