കൊല്ലം ജില്ലയിൽ നാളെ കെഎസ്.യുവിന്റെ വിദ്യാഭ്യാസ ബന്ദ്. ആയുർ മാർത്തോമാ കോളേജിലേക്ക് കെഎസ്.യു നടത്തിയ മാർച്ചിന് നേരെയുള്ള പൊലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദ് ആചരിക്കുന്നത് .
നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാർത്ഥിനിയുടെ അടിവസ്ത്രം അഴിപ്പിച്ചതിൽ പ്രതിഷേധിച്ച് വിവിധ വിദ്യാർത്ഥി സംഘടനകൾ നടത്തിയ മാർകച്ചിലെ സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റു.
ഡിവൈഎഫ്ഐ, എസ്എഫ്ഐ, കെഎസ് യു, എബിവിപി, തുടങ്ങിയ വിദ്യാർത്ഥി സംഘടനകൾ കോളേജിലേക്ക് മാർച്ച് നടത്തി. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ക്യാമ്പസിനുളളിലേക്ക് തളളിക്കയറുകയും കല്ലെറിയുകയും ചെയ്തു. എബിവിപി, കെ.എസ്.യു. പ്രവർത്തകർ കോളജിൻ്റെ ജനൽ ചില്ലുകൾ അടിച്ചു തകർത്തതോട് കൂടി .പൊലീസ് ലാത്തി വീശിയതോടെ സംഘർഷം ശക്തമായി.